ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ഇനി വന്ദേമാതരവും, ആദ്യമായി ദേശീയഗീതം ആലപിക്കാൻ പ്രതിരോധ മന്ത്രാലയം; ജെൻസികൾക്ക് പ്രത്യേക പരിഗണന

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഡൽഹി ചെങ്കോട്ടയിൽ ദേശീയഗാനത്തിന് മുൻപായി ദേശീയഗീതമായ വന്ദേമാതരം ആലപിക്കും. സ്വാതന്ത്ര്യദിനാഘോഷ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ എത്തുന്ന ഉടൻ തന്നെ ദേശീയഗീതം ആലപിക്കും. ഈ സമയം എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് അറിയിച്ചു. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതും തുടർന്ന് ദേശീയഗാനം ആലപിക്കുന്നതും. പതാകയുയർത്തലിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ഇത്തവണത്തെ ചടങ്ങുകളിൽ ജെൻസീ (GenZ) തലമുറയിലെ പ്രതിഭകൾക്ക് മുൻനിരയിൽ പ്രത്യേക പരിഗണന നൽകും. രാജ്യത്തുണ്ടായ പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ, യുവാക്കളെയും ഉദ്യോഗാർത്ഥികളെയും ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Vande Mataram to be Sung at Red Fort on Independence Day for the First Time; GenZ Talents Honored

More Stories from this section

family-dental
witywide