ഡല്‍ഹി: എം പിമാരുടെ ശമ്പളവും അലവന്‍സും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ നിന്ന് 1,24,000 രൂപയായി വര്‍ധിപ്പിച്ചു. 24 ശതമാനമാണ് വര്‍ധന. നിലവില്‍ 25,000 രൂപയുള്ള പെന്ഷന് 6,000 രൂപ വര്‍ധിപ്പിച്ച് 31,000 രൂപയാക്കി. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഇതോടൊപ്പം 2,000 രൂപയായിരുന്ന പ്രതിദിന അലവന്‍സ് 2,500 രൂപയാക്കുകയും ചെയ്തു. 2018 ലായിരുന്നു എം പിമാരുടെ ശമ്പളം ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. ഇതുകൂടാതെ മണ്ഡല അലവന്‍സും ഓഫീസ് അലവന്‍സും എംപിമാര്‍ക്ക് ലഭിക്കുന്നുണ്ട്. അതും കൂടിയാവുമ്പോള്‍ പ്രതിമാസം 2,50,000 രൂപയോളം ലഭിക്കും.
ഒറ്റയടിക്ക് 24 ശതമാനം വർധന! എം പിമാരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
March 24, 2025 7:32 PM
More Stories from this section
വീണ്ടും കടുത്ത ദേഷ്യത്തിൽ ട്രംപ്; ഇറാൻ നയതന്ത്രത്തിൽ വഞ്ചന കാണിക്കുന്നുവെന്ന് തുറന്നടിച്ച് പ്രസിഡൻ്റ്, ഒമാനുമായി മാത്രമാണ് ചർച്ചയെന്ന അവകാശവാദവും തള്ളി
ഉറച്ച നിലപാടുമായി ഇറാൻ, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകളില്ല; നയതന്ത്ര സാധ്യതകൾ തുറന്നു കിടക്കുന്നുണ്ടെന്ന് പ്രഖ്യാപനം, ‘ആക്രമിച്ചാൽ തിരിച്ചടി ഉറപ്പ്’
അതിശക്ത മഴ തുടരും, നാളെ 10 ജില്ലകളിൽ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുഖ്യമന്ത്രി പ്രളയബാധിത മേഖലകളിലെത്തും
കാപ്പ കേസിലെ സുഗതന്റെ സത്യപ്രതിജ്ഞക്ക് അനുകൂലമായ കത്ത്, തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി അരുണിമയ്ക്ക് സസ്പെൻഷൻ, നടപടി നേരിടുന്ന ആദ്യ കെഎഎസ് ഉദ്യോഗസ്ഥ










