ഒരു കൈ വന്ന് മുഖത്ത് പതിക്കുന്നു, ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മുഖത്ത് ഭാര്യ അടിച്ചോ? വീഡിയോ ലോകം മുഴുവൻ വൈറൽ

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുഖത്ത് ഭാര്യ അടിച്ചോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. വിയറ്റ്‌നാമിലെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണം. ഭാര്യയുടെ കയ്യിൽ നിന്നും ‘അടി കിട്ടുന്നതാണ്’ ദൃശ്യങ്ങളിലുള്ളത്. കിട്ടിയത് അടി തന്നെയാണോ എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്.

വിയറ്റ്‌നാം സന്ദർശനത്തിനായി എത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റും ഭാര്യ ബ്രിജിറ്റ് മാക്രോണും. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയ് വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് മാക്രോൺ വിമാനമിറങ്ങിയത്. ഫ്രഞ്ച് എയര്‍ഫോഴ്സ് വണിന്‍റെ ഡോര്‍ തുറന്നതിന് പിന്നാലെ കാണുന്നത് ആരുടെയോ കൈകൾ മാക്രോണിന്‍റെ മുഖത്ത് പതിക്കുന്നതാണ്. ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ ഈ കൈകള്‍ ആരുടെയാണെന്നും വ്യക്തമല്ല. എന്നാല്‍ ‘അടികിട്ടിയതിന്റെ’ അമ്പരപ്പ് മാക്രോണിന്റെ മുഖത്ത് വ്യക്തവുമാണ്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവർക്കും വിഷമം തോന്നാത്തൊരു ഉന്തുംതള്ളും ഉണ്ടായതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

Also Read

More Stories from this section

family-dental
witywide