
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് വരെ വേണമെങ്കില്‍ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു 2018ല്‍ രാഹുല്‍ ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശം.
ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. എന്നാല്‍, നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി നിരസിച്ചു. കേസില്‍ തുടര്‍ച്ചയായി സമണ്‍സ് അയച്ചിട്ടും രാഹുല്‍ ഹാജരായിരുന്നില്ല.
2018ല്‍ ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ബിജെപി പ്രവര്‍ത്തകനായ പ്രതാപ് കത്യാറാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.