അച്ഛന്റെ സ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്, എല്ലാവരോടും നന്ദി അറിയിക്കുന്നു- ഫേസ്ബുക് പോസ്റ്റുമായി വിഎസ് അരുണ്‍കുമാര്‍

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആര്യോഗസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് 101 വയസുള്ള അച്യുതാനന്ദന്‍ ചികിത്സതേടിയത്.

അഛന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഫേസ്ബുക് പോസ്റ്റിലൂടെയാണ് അരുണ്‍കുമാര്‍ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയത് അഛനെ കണ്ടുവെന്നും എല്ലാവര്‍ക്കും നന്ദി എന്നുമാണ് അരുണ്‍ കുറിച്ചത്.

അരുണ്‍ കുമാറിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

അച്ഛന്റെ സ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദന്‍മാഷും ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍ വന്ന് വിവരങ്ങള്‍ അന്വേഷിക്കുകയുണ്ടായി. എല്ലാവരോടും നന്ദി അറിയിക്കുകയാണ്.

More Stories from this section

family-dental
witywide