
മേനംകുളം: സെന്റ് ജേക്കബ്സ് ട്രെയിനിംഗ് കോളജിൽ 2026–28 ബി.എഡ്. ബാച്ചിന്റെ അധ്യാപകവിദ്യാർത്ഥികളുടെ കോഴ്സ് ഉദ്ഘാടനം ജൂലൈ 13 ന് (തിങ്കളാഴ്ച) തിരുവനന്തപുരം ലാറ്റിൻ അതിരൂപത സഹായമെത്രാൻ മോസ്റ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ. കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോളജ് മാനേജർ റവ. ഫാ. എം. ആൽബർട്ട്, കോളജ് പ്രിൻസിപ്പാൾ ഡോ. ലിഡ്സൺ രാജ്, വൈസ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. തദേയൂസ് ഫിലിപ്പ്, ഡോ. എലിസബത്ത് സാമുവൽ, കുമാരി. അഗ്രജ പി. നായർ, ഡോ. ബെറ്റി സണ്ണി, ശ്രീമതി മേഘ അന്ന എന്നിവർ പ്രസംഗിച്ചു.












