വീണാ ജോർജിനെതിരായ വധശ്രമ കേസിൽ വീണ്ടും അന്വേഷണം, എസ് ഐ ടി രൂപീകരിച്ച് സതീശൻ സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കെ.എസ്‌.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) രൂപീകരിച്ചു. യു. പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കെ.എസ്‌.യു പ്രവർത്തകർ നൽകിയ പരാതിയിലാണ് ഈ നടപടി.

ഈ വർഷം ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രിക്കെതിരെ കെ.എസ്‌.യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. തുടക്കത്തിൽ 13 വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്‌, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വധശ്രമക്കുറ്റം ഒഴിവാക്കുകയായിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ എസ്‌.ഐ.ടി രൂപീകരിച്ചിരിക്കുന്നത്. മുൻപ് ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിലും ആലപ്പുഴ രക്ഷാപ്രവർത്തന കേസിലും എസ്‌.ഐ.ടി രൂപീകരിച്ചിരുന്നു. അന്ന് ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ കേസിലാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിക്കുന്നത്.

SIT Formed to Investigate Case Regarding Attack on Former Minister Veena George

More Stories from this section

family-dental
witywide