‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും’, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ; ജനങ്ങൾ മറുപടി നൽകുമെന്ന് ഷായുടെ തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിഹാറിലെ ആദ്യ മുഖ്യമന്ത്രി ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പട്നയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും നയങ്ങളെ വിമർശിക്കുന്നതിനിടെ സദസ്സിൽ നിന്ന് ഒരാൾ ‘മോദി എവിടെയും പോകില്ല’ എന്ന് വിളിച്ചുപറഞ്ഞതാണ് ഖർഗെയെ ചൊടിപ്പിച്ചത്. തുടർന്ന്, മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് ഖർഗെ പൊട്ടിത്തെറിക്കുകയായിരുന്നു. മോദി അനുകൂല മുദ്രാവാക്യം വിളിച്ചയാളെ പിന്നീട് സംഘാടകർ സദസ്സിൽ നിന്ന് പുറത്താക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന സ്വഭാവമുണ്ടെന്നും ഖർഗെ പ്രസംഗത്തിൽ ആരോപിച്ചു. അധികാരത്തിലെത്തിയാൽ നൂറു ദിവസത്തിനകം രാജ്യത്തെ കള്ളപ്പണം മുഴുവൻ തിരികെ എത്തിക്കുമെന്ന് വാഗ്ദാനം നൽകിയ മോദി, ഇപ്പോൾ ആ പണം എവിടെയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ഖർഗെയുടെ പരാമർശത്തിനെതിരെ കടുത്ത മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. കഴിഞ്ഞ 12 വർഷമായി തുടർച്ചയായി നേരിടുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങൾ സൃഷ്ടിച്ച കടുത്ത നിരാശയാണ് കോൺഗ്രസ് അധ്യക്ഷന്റെ ഈ വാ വാക്കുകൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാവിധ രാഷ്ട്രീയ മര്യാദകളെയും കാറ്റിൽപ്പറത്തുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും, മുൻപും പ്രധാനമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ച ചരിത്രമുള്ള കോൺഗ്രസിന് ജനങ്ങൾ തന്നെ തിരഞ്ഞെടുപ്പുകളിലൂടെ തക്കതായ മറുപടി നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Mallikarjun Kharge Launches Verbal Attack on PM Modi; Amit Shah Retorts Calling It Frustration

Also Read

More Stories from this section

family-dental
witywide