വെള്ളിയാഴ്ച കൊണാട്ട് പ്ലേസിൽ ‘ലെഹ്‌രാ ദോ തിരങ്ക’ മാർച്ച് പ്രഖ്യാപിച്ച് സിജെപി; നേതാക്കളെ ജയിലിലടച്ചതിലടക്കം പ്രതിഷേധം കനക്കും

ഡൽഹിയിൽ വെള്ളിയാഴ്ച കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) നേതൃത്വത്തിൽ ‘ലെഹ്‌രാ ദോ തിരങ്ക’ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയാണ് സമരം പ്രഖ്യാപിച്ചത്. പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ജയിലിലടച്ച നടപടിക്കെതിരെയാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടി പതാകയേന്തി പ്രതിഷേധിക്കാൻ അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡൽഹിയിലെത്താൻ കഴിയാത്ത പാർട്ടി പ്രവർത്തകർ തങ്ങളുടെ സ്വന്തം നഗരങ്ങളിലും പട്ടണങ്ങളിലും തിരങ്ക മാർച്ച് സംഘടിപ്പിക്കണമെന്ന് അഭിജിത് ദീപ്‌കെ നിർദേശിച്ചു. ദേശീയ പതാക ഉയർത്തുന്നത് ഒരിക്കലും കുറ്റകരമല്ലെന്നും, ഏകാധിപത്യ ഭരണകൂടങ്ങൾക്കുമുന്നിൽ പതറാതെ ദേശസ്‌നേഹം പ്രകടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായേക്കാമെന്നും, എങ്കിലും രാജ്യത്തിന്റെ അഭിമാനമായ പതാക ഉയർത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധ വിലക്കുകൾ ലംഘിച്ച് ജന്തർമന്ദറിൽ പ്രവേശിച്ചതിനും നേരത്തെ ഒപ്പുവെച്ച സമാധാന ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതിനുമാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ഡൽഹി മജിസ്‌ട്രേറ്റ് കോടതി അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് ഇരുവരെയും കർശന സുരക്ഷയോടെ തിഹാർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. നേതാക്കളെ ജയിലിൽ അടച്ചതിനെതിരെ സി.ജെ.പി. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

CJP Announces ‘Lehra Do Tiranga’ March in Connaught Place on Friday; Strong Protests Over Imprisonment of Leaders

More Stories from this section

family-dental
witywide