ആ വിസിമാർ കേരളത്തോട് മാപ്പ് പറയണം, ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തത് ഗുരുതര വീഴ്ച; അതീവ ഗൗരവത്തോടെ കാണുന്നു, വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

ആർ.എസ്.എസ്. പരിപാടിയിൽ കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ആർ.എസ്.എസ്. ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത നടപടി കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി.മാരുടെ അന്തസ്സിനും നിരക്കാത്തതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് വലിയ ആദരവുണ്ടെന്നും, അത് കളഞ്ഞുകുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ്. നേതാവിന്റെ പരിപാടിയിൽ ഇവർ പങ്കെടുത്തതെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. ചടങ്ങിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും ഈ നടപടിയുടെ പശ്ചാത്തലത്തിൽ കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.’

CM VD Satheesan Slams Vice Chancellors for Attending RSS Event Demands Apology Over Grave Lapse

More Stories from this section

family-dental
witywide