
കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അദ്ദേഹത്തോടൊപ്പം 11 മന്ത്രിമാരും നാളെത്തന്നെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ രണ്ട് മലയാളികൾ ഇടംപിടിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജെ. ജോർജും യു.ടി. ഖാദറുമാണ് നാളെ ഡി.കെയ്ക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളികൾ.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും നാളത്തെ ചടങ്ങിൽ മന്ത്രിയായി ചുമതലയേൽക്കും. ദീർഘകാലത്തെ ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് പ്രമുഖ നേതാക്കൾ.
ബെംഗളൂരുവിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ പ്രമുഖരും വിവിധ സംസ്ഥാനങ്ങളിലെ പ്രതിപ്രതിനിധികളും പങ്കെടുക്കും. ആദ്യഘട്ടത്തിൽ പത്ത് മന്ത്രിമാരെ ഉൾപ്പെടുത്തി ഭരണം ആരംഭിക്കാനും പിന്നീട് കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകി മന്ത്രിസഭ വികസിപ്പിക്കാനുമാണ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമുള്ള പുതിയ നീക്കം.
DK Shivakumar to Take Oath as Karnataka CM Tomorrow Along with 10 Ministers Including Two Malayalis














