റിയാദ് വിമാനത്താവളത്തിന് സമീപം തീയും പുകയും; നിരവധി വിമാനങ്ങൾ റദ്ദാക്കി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ശനിയാഴ്ച തീയും കറുത്ത പുകയും ഉയർന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിന് സമീപത്തെ അരാംകോ ഇന്ധന ടാങ്കിനാണ് തീപിടിച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് വിമാനങ്ങളുടെ വരവും പുറപ്പെടലും തടസ്സപ്പെടുകയും നിരവധി സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

വിമാനങ്ങളുടെ വരവിനും പുറപ്പെടലിനുമുള്ള വൈകൽ സൂചിക അഞ്ച് പോയിന്റിൽ അഞ്ചിലെത്തിയതായി ഫ്ലൈറ്റ് റഡാർ 24 അറിയിച്ചു. ദീർഘമായ കാലതാമസവും നിരവധി വിമാന റദ്ദാക്കലുകളും ഉൾപ്പെടെയുള്ള ഗുരുതരമായ തടസ്സങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി സൗദിയിൽ “ശത്രുതാപരമായ വ്യോമഭീഷണി” മുന്നറിയിപ്പ് നൽകിയിരുന്നു. റിയാദ് ഉൾപ്പെടെ വിവിധ മേഖലകളിൽ അടിയന്തര അലർട്ടുകളും നൽകി. പിന്നീട് ശനിയാഴ്ച രാവിലെ അപകടഭീഷണി അവസാനിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.

ഇറാൻ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതികളുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം. ജൂലൈയിൽ സനാ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദിയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായിരുന്നു. ചെങ്കടലിലെ സൗദി കപ്പലുകളെയും ഹൂതികൾ ലക്ഷ്യമിട്ടതോടെ ആഗോള എണ്ണവിതരണത്തെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിനിടെ ഡ്രോൺ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ഒരു യെമൻ പൗരൻ കൊല്ലപ്പെട്ടതായും രണ്ട് പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

Flames, smoke seen near Saudi’s Riyadh airport, several flights cancelled after ‘major problems’: Reports

More Stories from this section

family-dental
witywide