
ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ മറ്റൊരു സുപ്രീം കോടതി ബെഞ്ച് അസാധാരണ വിമർശനം ഉന്നയിച്ചു. ജസ്റ്റിസ് ബി. വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയ നടപടിയെ പരസ്യമായി ചോദ്യം ചെയ്തത്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ. വി. അഞ്ചരിയ എന്നിവരുടെ ബെഞ്ചായിരുന്നു നേരത്തെ ഉമർ ഖാലിദിന്റെ ജാമ്യം നിഷേധിച്ചത്. ഒരു സഹപ്രവർത്തക ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നിന്ന് തന്നെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാകുന്നത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വിചാരണ നീണ്ടുപോകുന്ന സാഹചര്യങ്ങളിൽ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന പ്രശസ്തമായ ‘നജീബ് കേസ്’ വിധി ഇവിടെ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ‘ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്’ എന്ന പരമോന്നത കോടതിയുടെ മുൻകാല ഭരണഘടനാ തത്വം കൈവെട്ട് കേസിലെ പ്രതി നജീബിന് ജാമ്യം നൽകിയ മൂന്നംഗ ബെഞ്ച് അടിവരയിട്ട് വ്യക്തമാക്കിയതാണ്. എന്നാൽ, എൻഐഎ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സംസാരിക്കവെ, ഉമർ ഖാലിദിന്റെ കാര്യത്തിൽ ഈ നിയമപരമായ തത്വം ലംഘിക്കപ്പെട്ടു എന്നാണ് ജസ്റ്റിസ് നാഗരത്നയുടെ ബെഞ്ച് നിരീക്ഷിച്ചത്.
In Rare Move, SC Bench Questions Co-Ordinate Bench Over Umar Khalid’s Bail Rejection Citing Najeeb Case*













