
കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത്. സ്ഥാനാര്‍ത്ഥിയായി വരാന്‍ സാധ്യതയുള്ളവരെ കുറിച്ച് ദുഷിപ്പ് പറയുകയും മര്‍മറിംഗ് നടത്തി പ്രചരണം നടത്തുകയായിരുന്നു ടി കെ ഗോവിന്ദനെന്നും കെ കെ രാഗേഷ് പറഞ്ഞു.
ടി കെ ഗോവിന്ദന് എം വി ഗോവിന്ദന്റെ പേര് ഉച്ഛരിക്കാന്‍ അര്‍ഹതയുണ്ടോ? അടിയന്തരാവസ്ഥയുടെ സമയത്ത് താലൂക്ക് സെക്രട്ടറിയായ ടി കെ ഗോവിന്ദന്റെ പേരില്‍ ഒരു കേസുമില്ല. എം വി ഗോവിന്ദന്‍ അന്ന് ഭീകര പൊലീസ് മര്‍ദ്ദനത്തിന് ഇരയായ ആളാണ്. രണ്ടാളും ഒരു പോലെയായിരുന്നു എന്നാണ് ടി കെ ഗോവിന്ദന്‍ പറയുന്നതെന്നും വ്യക്തമാക്കിയ കെ കെ രാഗേഷ് തളിപ്പറമ്പില്‍ എസ്‌ഐആറിന്റെ ഭാഗമായി വോട്ട് വര്‍ധിച്ചെന്നും ആവര്‍ത്തിച്ചു.
ശക്തമായ മത്സരം നടത്തേണ്ട മണ്ഡലമായിരുന്നു തളിപ്പറമ്പ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറച്ച് കൂടി അവധാനത വേണ്ടിയിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് കേന്ദ്ര കമ്മിറ്റി ചെയ്തതെന്നും വലതുപക്ഷ മാധ്യമങ്ങള്‍ പിണറായിക്കും കേന്ദ്ര കമ്മിറ്റിക്കും രണ്ട് നിലപാട് എന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസവും കെ കെ രാഗേഷ് രംഗത്തെത്തിയിരുന്നു. ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിന്റെ ബ്രൂട്ടസാണെന്നും തന്നെ എന്താണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കാത്തത് എന്നാണ് ടി കെ ഗോവിന്ദന്‍ ചോദിച്ചതെന്നും വര്‍ഗ വഞ്ചകനാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തിയിരുന്നു.
K.K. Ragesh criticizes T.K. Govindan again; asks if he is worthy of even uttering M.V. Govindan’s name.













