സിപിഐഎമ്മിനൊപ്പം നിന്നവർ തെറ്റായ നിലപാട് സ്വീകരിച്ചു; ആളുകൾ മാറിച്ചിന്തിച്ചുവെന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് പിണറായി വിജയൻ

കണ്ണൂർ: സിപിഐഎമ്മിനൊപ്പം എല്ലാ ഘട്ടത്തിലും നിന്ന കുറേ ആളുകൾ ഈ ഘട്ടത്തിൽ മാറിച്ചിന്തിച്ചു എന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നെന്നും കുറച്ചുപേരെങ്കിലും അത്തരത്തിൽ തെറ്റായ നിലപാട് സ്വീകരിക്കാനിടയായെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തളിപ്പറമ്പിലെ പരാജയത്തിന് കാരണം 2021-ൽ ലഭിച്ച വോട്ടിൽനിന്ന് 11 ശതമാനത്തിലധികം വോട്ട് ലഭിക്കാതിരുന്നതാണെന്നും തളിപ്പറമ്പിൽ നടന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി വിജയൻ വ്യക്തമാക്കി.

തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 52 ശതമാനത്തിൽ കൂടുതൽ വോട്ടാണ് എൽഡിഎഫിന് നേടാൻ കഴിഞ്ഞത്. സാധാരണഗതിയിൽ എൽഡിഎഫ് ജയിച്ചുവരേണ്ട മണ്ഡലമാണ് തളിപ്പറമ്പ്. ഇതേവരെയുള്ള ചരിത്രം എടുത്താൽ മറ്റെന്തെല്ലാം പ്രയാസമുണ്ടായാലും ജയിക്കാൻ കഴിയുന്നൊരു മണ്ഡലം എന്ന നിലയ്ക്കാണ് തളിപ്പറമ്പിനെ പൊതുവേ കാണേണ്ടത്. 2021-ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ 11 ശതമാനത്തിലധികം വോട്ട് ഇത്തവണ എൽഡിഎഫിന് കുറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ 1977-ൽ നാരായണൻ നമ്പ്യാർ, കോൺഗ്രസിന് വേണ്ടി സ്വതന്ത്രനായി മത്സരിച്ചിരുന്നു.

അന്ന് നേടിയ വോട്ട് 47 ശതമാനമായിരുന്നു. ഇപ്പോൾ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിക്കും ലഭിച്ചത് 47 ശതമാനം തന്നെയാണ്. അത് താരതമ്യപ്പെടുത്തിയാൽ ചില്ലറ വോട്ടിന്റെ കുറവാണ് കാണാനാവുക.തളിപ്പറമ്പ് മണ്ഡലത്തിൽ അന്ന് കോൺഗ്രസിന് നേടാൻ കഴിഞ്ഞ വോട്ടിന്റെ ശതമാനത്തിൽ ചെറിയ കുറവ് ഇത്തവണയുണ്ടായി. അതിൻ്റെ അർഥം ഞങ്ങളുടെ പരാജയം ചെറുതായി കാണുന്നുവെന്നല്ല. ഞങ്ങൾ പരാജയപ്പെടാൻ ഇടയായത് 2021-ൽ ലഭിച്ച വോട്ടിൽനിന്ന് 11 ശതമാനത്തിലധികം വോട്ട് ലഭിക്കാതിരുന്നതിനാലാണ്. അതാണ് പരാജയത്തിന് ഇടയാക്കിയത്. കേരളത്തിൽ ആകെയുണ്ടായ മറ്റു പ്രചാരവേലകൾ കാരണം ഒരു നിശ്ചിതശതമാനത്തിന്റെ കുറവുണ്ടാകാം.

പക്ഷേ, അത് മാത്രമല്ല ഇവിടെ സംഭവിച്ചത്. തളിപ്പറമ്പിൽ എതിർസ്ഥാനാർഥിയായി വന്നത് നേരത്തെ പാർട്ടിയോടൊപ്പം നിന്ന് നേതൃതലത്തിൽ പ്രവർത്തിച്ച് എല്ലാ അർഥത്തിലും പാർട്ടിയെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ച് സ്ഥാനാർഥിയായ ടി.കെ. ഗോവിന്ദനാണ്. മറ്റ് പ്രചാരവേലകളുടെ ഭാഗമായി കുറച്ചുപേർ പാർട്ടിക്കും എൽഡിഎഫിനുമെതിരായ നിലപാട് സ്വീകരിച്ചതിന് പുറമേ ടി.കെ. ഗോവിന്ദൻ സ്ഥാനാർഥിയായി വന്നപ്പോൾ ആ സ്ഥാനാർഥിത്വത്തിന് പിന്നാലെ എൽഡിഎഫിൻ്റെ കുറച്ചുവോട്ടുകൾ പോയിട്ടുണ്ടെന്നാണ് കാണാൻ സാധിക്കുന്നത്. സാധാരണഗതിയിൽ അങ്ങനെ സംഭവിക്കേണ്ടതില്ല.

ഇവിടെ സിപിഎമ്മും എൽഡിഎഫും കോൺഗ്രസും യുഡിഎഫും തമ്മിലാണ് മത്സരം. യുഡിഎഫിന്റെ സ്ഥാനാർഥിയായി ആര് വന്നാലും അത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥിയാണെന്നും ഇവിടുത്തെ ജയമോ പരാജയമോ എൽഡിഎഫിനും സിപിഎമ്മിനും ഏൽക്കുന്ന പരാജയമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Those who stood with the CPI(M) adopted a wrong stance; the fact that people changed their thinking is something that should not have happened, said Pinarayi Vijayan.

More Stories from this section

family-dental
witywide