അത്തച്ചമയ ഘോഷയാത്രയിൽ നിറഞ്ഞ് തൃപ്പൂണിത്തുറ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇത്തവണയും ഓണക്കാലത്തിൻ്റെ വരവറിയിച്ച് തൃപ്പുണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ്‌ സ്‌കൂൾ മൈതാനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു. അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ തൃപ്പൂണിത്തുറയെ പൈതൃക നഗരമായി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അത്തച്ചമയം മതസൗഹാര്‍ദ്ദത്തിന്റെ ആഘോഷമാണെന്നും തൃപ്പൂണിത്തുറയ്ക്കും അത്തചമയത്തിനും രാജകീയമായ പാരമ്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ പാരമ്പര്യം വ്യക്തമാക്കുന്ന നിരവധി കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും ഇവിടെ ഉണ്ടെന്നും അത് സംരക്ഷിക്കപ്പെടാന്‍ തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ചടങ്ങില്‍ തൃപ്പൂണിത്തുറ പൈതൃക നഗരമാക്കാനുള്ള പ്രൊപ്പോസല്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.അത്തച്ചമയ ഘോഷയാത്ര നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

അത്തച്ചമയയാത്രയിൽ പലയിടങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ കേരളത്തിന്റെ തനത് കലാരൂപങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വാദ്യഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളുമൊക്കെ അണിനിരക്കുന്ന വർണാഭമായ അത്തം കൊച്ചി രാജഭരണകാലത്തെ അത്തച്ചമയത്തിൻ്റെ സ്‌മരണകളുണർത്തുന്ന അത്തം ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് തൃപ്പുണിത്തുറയിലെത്തിയിരിക്കുന്നത്.

അത്തംനഗറിൽ നിന്നും തുടങ്ങിയ ഘോഷയാത്ര ബസ് സ്റ്റാൻഡ് റോഡിലൂടെ സ്റ്റാച്യു – കിഴക്കേക്കോട്ട – എസ്.എൻ. ജങ്ഷൻ – വടക്കേക്കോട്ട – പൂർണത്രയീശ ക്ഷേത്രം റോഡ് വഴി നഗരം ചുറ്റി അത്തം നഗറിൽ തന്നെ സമാപിക്കും. സിയോൺ ഓഡിറ്റോറിയത്തിൽ രാവിലെ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് മൂന്നു മുതൽ പൂക്കളങ്ങളുടെ പ്രദർശനവും ഉണ്ട്. വൈകീട്ടോടെ ലായം കൂത്തമ്പലത്തിൽ കലാസന്ധ്യയ്ക്ക് തിരശ്ശീല ഉയരും. വിവിധ ദിവസങ്ങളിലായി പ്രശസ്തരുടെ ഉൾപ്പെടെ കലാപരിപാടികൾ ഉണ്ടാകും. ഈ മാസം 25-ന് ആഘോഷ പരിപാടികൾ സമാപിക്കും.

Kerala Chief Minister V. D. Satheesan officially inaugurated the historic Athachamayam celebrations at the Government Boys Higher Secondary School ground in Thripunithura

More Stories from this section

family-dental
witywide