സംശയം വേണ്ട, അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാം; പുതിയ മാർഗനിർദേശങ്ങളുമായി തദ്ദേശ വകുപ്പ്

സംസ്ഥാനത്ത് അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനായുള്ള സമഗ്രമായ മാർഗനിർദേശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. അക്രമകാരികൾക്ക് പുറമെ പേവിഷബാധയേറ്റതും കഠിനമായ പരിക്കേറ്റതും മാറ്റാനാകാത്ത രോഗബാധയുള്ളതുമായ നായ്ക്കളെയും കൊല്ലാൻ മാർഗരേഖ അനുവദിക്കുന്നു. എന്നാൽ ഇവയ്ക്ക് മരുന്ന് കുത്തിവെക്കുന്നത് നിർബന്ധമായും ഒരു വെറ്ററിനറി സർജൻ ആയിരിക്കണമെന്നും യന്ത്രങ്ങൾ ഉപയോഗിച്ച് കൊല്ലാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നീ മരുന്നുകൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.

ദയാവധത്തിന് മുന്നോടിയായി പിടികൂടുന്ന നായ്ക്കളെ മൂന്ന് ദിവസം ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും ഇവയെ ദത്തെടുക്കാൻ തയ്യാറുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമേ ദയാവധം നടത്താവൂ. കൂടാതെ തെരുവ് നായ്ക്കളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ്പ് തയ്യാറാക്കുകയും വേണമെന്ന് മാർഗനിർദേശത്തിൽ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.

Local Self Govt Dept Issues Guidelines for Euthanasia of Stray Dogs

More Stories from this section

family-dental
witywide