മ്യാൻമറിൽ ഖനന സ്ഫോടകവസ്തു ശാല തകർന്ന് വൻ ദുരന്തം; കുട്ടികളടക്കം 45 മരണം

യാങ്കൂൺ: വടക്കൻ മ്യാൻമറിൽ ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 45 പേർ മരിച്ചു. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ഷാൻ സ്റ്റേറ്റിലെ നാംഖാം ടൗൺഷിപ്പിലുള്ള കൗങ്‌ടപ് ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദുരന്തമുണ്ടായത്.

കരിങ്കൽ ക്വാറികളിലും ഖനനത്തിനുമായി സൂക്ഷിച്ചിരുന്ന ‘ജെലിഗ്നൈറ്റ്’ എന്ന വീര്യമേറിയ സ്ഫോടകവസ്തു അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാദേശിക വൃത്തങ്ങൾ നൽകുന്ന വിവരം. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന നൂറിലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു തരിപ്പണമായി.

മ്യാൻമർ സർക്കാരിനെതിരെ പോരാടുന്ന സായുധ വംശീയ ഗ്രൂപ്പായ ‘താങ് നാഷണൽ ലിബറേഷൻ ആർമി’യുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. ഇവരുടെ ഇക്കണോമിക് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ സ്ഫോടകവസ്തു ശേഖരം. അപകടത്തെക്കുറിച്ച് സായുധ സംഘടന വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റ എഴുപതോളം പേരെ സമീപത്തെ ടൗൺഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.

Major disaster as mining explosives factory collapses in Myanmar; 45 dead, including children

More Stories from this section

family-dental
witywide