മുസ്‌ലിം ലീഗ് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വീടുകളിൽ ഗൃഹപ്രവേശം ഇന്ന്

മുസ്‌ലിം ലീഗ് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വീടുകളിൽ ഗൃഹപ്രവേശം ഇന്ന്. ആദ്യ ഘട്ടത്തിൽ നിർമിച്ച 51 വീടുകളിൽ ഈ മാസം തന്നെ താമസം തുടങ്ങും. മുസ്‍ലിം ലീഗിലെ മുതിർന്ന നേതാക്കളും ബന്ധുക്കളുമടക്കം ക്ഷണിക്കപ്പെട്ടവർ മാത്രം ചടങ്ങിൽ പങ്കെടുക്കും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി എം എ സലാം, പി കെ ബഷീർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു വീട്ടുകാർ തങ്ങളുടെ വീടുകളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പാലുകാച്ചൽ ചടങ്ങ് നടത്തിയിരുന്നു.മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. 1060 ചതുരശ്രയടിയുള്ള മൂന്ന് ബെഡ്റൂമുകളോട് കൂടിയ വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നിര്‍മിച്ച് നൽകിയിരിക്കുന്നത്. വീടുകളിലേക്കുള്ള ഫർണിച്ചറുകളും മുസ്‌ലിം ലീഗ് നൽകി.

Muslim League to hold housewarming ceremony today for houses built for Mundakai Chooralmala disaster victims

More Stories from this section

family-dental
witywide