FCRA ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം; ഒരു കാരണവശാലും അം​ഗീകരിക്കില്ലെന്ന് കെസി വേണു​ഗോപാൽ

പാർലമെൻ്റിൽ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ ബിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിന് മറുപടി നൽകിയെന്നും കെസി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വെക്കുന്ന ഒരു നിയമനടപടിയായിട്ട് മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താനുള്ള പരിശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഇതിനെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം സഹകരിക്കില്ലെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ആർഎസ്എസിന് എന്തുമാകാം. മറ്റുള്ളവർക്ക് ഒന്നും പാടില്ല. അവരെ നിയന്ത്രിക്കാൻ നിയമം വേണം. ഇത് എന്ത് ന്യായമാണ്. ഇതിനെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകും. അങ്ങനെ എതിർപ്പ് മറികടന്ന് ബില്ല് കൊണ്ടുവരാൻ കേന്ദ്രം നോക്കട്ടെയെന്നും അപ്പോൾ കാണാം. കേന്ദ്രമന്ത്രി ബില്ലിനെകുറിച്ചല്ല പറഞ്ഞത്. വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം, മണ്ഡല പുനർനിർണയ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് അറിയാൻ വേണ്ടിയാണ് മന്ത്രി വന്നത്. മണ്ഡല പുനർനിർണയ ബില്ല് ആർക്കും അംഗീകരിക്കാൻ പറ്റില്ല. ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളെ തകർക്കാൻ ശ്രമമാണിതെന്നും സീറ്റുകളുടെ എണ്ണം കൂട്ടുകയെന്നത് പൊള്ളത്തരമാണെന്നും അദേഹം വിമർശിച്ചു. കോൺ​ഗ്രസ് ഒരിക്കലും അം​ഗീകരിക്കില്ല. ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം തീരുമാനം സ്വീകരിക്കാമെന്നും കെസി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Opposition to continue strong protest against FCRA Bill; KC Venugopal says it will not be accepted under any circumstances.

More Stories from this section

family-dental
witywide