ഒടുവിൽ വിവാദങ്ങളിൽ പ്രതികരിച്ച് പേളി മാണി; FAILED ഡയറക്ടർ എന്ന് വിളിക്കാൻ പാടില്ലായിരുന്നു, ചിന്തിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു, സമരത്തെ തള്ളിപറഞ്ഞിട്ടില്ല

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിജെപി നടത്തിയ പ്രതിഷേധങ്ങളിൽ പ്രതികരിച്ച് വിവാദമായ സംഭവത്തിൽ വിശദീകരണവുമായി നടിയും അവതാരികയുമായ പേളി മാണി. വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെയാണ് 21 മിനിറ്റ് ദൈഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെ പേളി മാണി പറഞ്ഞു. വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചത്. വിദ്യാർഥികൾക്ക് തുല്യനീതിയും സുതാര്യമായ വിദ്യാഭ്യാസ രീതിയും ഉറപ്പാക്കണം. എന്നാൽ ഏതൊരു പോരാട്ടത്തേക്കാളും വലുതാണ് ജീവൻ. സുരക്ഷിതരായിരിക്കുക എന്ന ഉദ്ദേശത്തിലാണ് പോസ്റ്റ് ഇട്ടത്.

‘FAILED സംവിധായകൻ’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയെക്കുറിച്ചും, ജോ സിബി മലയിൽ ഉയർത്തിയ വിമർശനങ്ങളെക്കുറിച്ചും പേളി സംസാരിച്ചു. അദ്ദേഹത്തെ അങ്ങിനെ വിളിക്കാൻ പാടിലായിരുന്നു , മാപ്പ് ചോദിക്കുകയാണ്. കാരണം അതില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം ഞാനത് ഡിലീറ്റ് ചെയ്തു. അത് തെറ്റാണെന്ന് എനിക്കറിയാം. സ്‌ക്രീന്‍ ഷോട്ട് പോകുമെന്നും എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് തന്നെ അതിനോട് യോജിപ്പില്ല. അതിനാല്‍ ഡിലീറ്റ് ചെയ്തിരുന്നു.

സിബി മലയിലിനെ ഉദ്ദേശിച്ചല്ല ആ പരാമർശമെന്നും, അദ്ദേഹത്തോട് മാപ്പ് പറയുന്നതായും താരം വ്യക്തമാക്കി.ജോ സിബി മലയിൽ തന്റെ സ്റ്റോറി സിബി മലയിലിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞത് തനിക്ക് വലിയ ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിന്റെ അച്ഛൻ സിബി മലയിൽ മലയാള സിനിമയിലെ ഒരു ഐക്കോണിക് സംവിധായകനാണ്. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അത് കേട്ടപ്പോൾ എനിക്ക് വളരെ വേദന തോന്നി. പറയാത്ത കാര്യങ്ങൾ പോലും പറഞ്ഞതായി വ്യാഖ്യാനിച്ചുവെന്നും പേളി കൂട്ടിച്ചേർത്തു.

കൂടാതെ,തന്റെ യഥാർഥ കുറിപ്പ് നോട്ട് പാഡിൽ എഴുതിയ ശേഷം കാൻവ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തതെന്നും അതിൽ കാവി നിറം വന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്നും പേളി പറഞ്ഞു. അതിനെ ചൂണ്ടിക്കാട്ടി ജോ സിബി മലയിൽ, ഈ നിറം കണ്ടാൽ തന്നെ നിങ്ങൾ ഏത് പാർട്ടിയുടെ കൂടെയാണെന്ന് മനസ്സിലായി എന്ന തരത്തിൽ പ്രതികരിച്ചതായും അതിനുള്ള മറുപടിയായാണ് “ഇന്ത്യൻ പതാകയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്” എന്ന സ്റ്റോറി പങ്കുവെച്ചതെന്നും, അത് രാഷ്ട്രീയ പ്രസ്താവനയായിരുന്നില്ലെന്നും പേളി വ്യക്തമാക്കി.

ഞാന്‍ നിങ്ങളുടെ മുന്നിലാണ് വളര്‍ന്നത്. 18 വയസ് മുതല്‍ തുടങ്ങിയതാണ് എന്റെ കരിയര്‍. നിങ്ങളുടെ മുമ്പിലാണ് ഞാന്‍ ജീവിച്ചത്. ഇതുവരെ എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവെക്കാറുണ്ട്. നിങ്ങള്‍ എല്ലാവരേയും പോലെ ഞാനും ഒരു മനുഷ്യനാണ്. ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണ്. എങ്കിലും ഒരു കാര്യം വിശദീകരിക്കണം. ഇവിടെയുള്ള എല്ലാ പാര്‍ട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. എനിക്ക് എല്ലാ പാര്‍ട്ടിയും വേണ്ടപ്പെട്ടതാണ്. എല്ലാ പാര്‍ട്ടിയും എനിക്കിഷ്ടമാണ്. അതിലെല്ലാം എനിക്ക് വേണ്ടപ്പെട്ടവരുണ്ട്. ക്രിട്ടിസൈസ് ചെയ്തോളൂ, പക്ഷെ ഓൾസോ അണ്ടർസ്റ്റാന്റ് ഐ ആം ജസ്റ്റ് വൺ ഹ്യൂമൻ ബീയിങ് പേളി കൂട്ടിച്ചേർത്തു.

Pearle Maaney finally responds to the controversies; she says she shouldn’t have been called a “failed director,” that unconsidered claims were circulated, and that she has not disowned the protest.

More Stories from this section

family-dental
witywide