മഞ്ഞക്കുറ്റികൾ നീക്കണം, കെ റെയിൽ പദ്ധതി പൂര്‍ണമായി റദ്ദാക്കി ഉത്തരവിറക്കണമെന്ന് സമര സമിതി; മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി റദ്ദാക്കി ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി നിവേദനം സമര്‍പ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കുക, സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കംചെയ്യുക, സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുക, അറസ്റ്റിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെച്ചത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച മഞ്ഞക്കുറ്റികളുടെ പേരില്‍ പലര്‍ക്കും ഭൂമി വില്‍ക്കാനോ ബാങ്ക് വായ്പ ലഭിക്കാനോ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്. ഈ അനിശ്ചിതത്വം അവസാനിപ്പിക്കാനായി പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പരിഗണിച്ചാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് സമരസമിതി വ്യക്തമാക്കി.

More Stories from this section

family-dental
witywide