
രാജ്യത്ത് നിന്ന് നക്സൽ ഭീകരത പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായി ഏക്ത ദിവസ് ആഘോഷചടങ്ങിൽ സംസാരിക്കവെയാണ് ചുവപ്പ് ഭീകരതയുടെ നട്ടെല്ലൊടിക്കാൻ സർക്കാരിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. പട്ടേലിന്റെ പാത പിന്തുടർന്ന് രാജ്യം സുരക്ഷിതവും സ്വയംപര്യാപ്തവുമായ വളർച്ചയാണ് കൈവരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ സർക്കാരുകൾ ദാരിദ്ര്യത്തെ വെറുമൊരു തിരഞ്ഞെടുപ്പ് അജണ്ടയാക്കി മാറ്റുക മാത്രമാണ് ചെയ്തതെന്നും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി യാതൊന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ ഭരണാധികാരികൾ സ്വന്തം കീശ നിറയ്ക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും എന്നാൽ ബി.ജെ.പി സർക്കാർ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ ഫലപ്രദമായ ഇടപെടലുകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അതിദാരിദ്ര്യം 26 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറഞ്ഞതായി ലോകബാങ്ക് റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിനകത്തുനിന്നുതന്നെ ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് രാജ്യത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നുണ്ടെന്നും ‘ദിമാഗി നക്സലുകളെ’ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷം തങ്ങളുടെ കടമ മറന്ന് രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുകയാണെന്നും ദേശവിരുദ്ധ ശക്തികളാണ് ഇവരെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ഉപയോഗിക്കുന്ന ഇത്തരം ശക്തികളെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
India Becomes Naxal-Free; Backbone of Red Terror Broken, Declares PM Narendra Modi













