സതീശന് ലഭിച്ച പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്ത് ജനഹിതം പരിഗണിക്കുമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച ഉയർന്ന പിന്തുണ യഥാർത്ഥ ജനവികാരമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ജനങ്ങളുടെ താൽപ്പര്യം വി.ഡി. സതീശന് അനുകൂലമാണെന്നാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

യു.ഡി.എഫ് എപ്പോഴും ജനവികാരം പരിഗണിച്ചാണ് തീരുമാനങ്ങൾ എടുക്കാറുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ കാര്യത്തിലും ജനങ്ങളുടെ ആഗ്രഹം തന്നെയാകും മുന്നണി പരിഗണിക്കുക. ആളുകളുടെ പൊതുവായ അഭിപ്രായം സതീശന് അനുകൂലമാണെന്നാണ് തോന്നുന്നതെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ആരാകണം എന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡും ജനവികാരം മാനിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്ന് ഉറപ്പുണ്ട്. അവർക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യമുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുസ്ലിം ലീഗ് അധ്യക്ഷൻ്റെ ഈ പരസ്യ പിന്തുണ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Support for VD Satheesan Reflects Public Sentiment: Sadiqali Shihab Thangal

More Stories from this section

family-dental
witywide