ജി സുധാകരനെ ആലപ്പുഴ സിപിഐഎം ജില്ലാ കമ്മറ്റി യോഗത്തിൽ കുട്ടിചാത്തനെന്ന് വിളിച്ച് യു പ്രതിഭ. ‘ഇയാൾ എന്താ കുട്ടിച്ചാത്തൻ ആണോ’ എന്നായിരുന്നു ജില്ലാ കമ്മിറ്റിയിൽ യു പ്രതിഭയുടെ വിമർശനം. കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്നും അമ്പലപ്പുഴയിലും LDFനെതിരെ ഇതേ പണി ചെയ്തുവെന്നും പ്രതിഭ ആരോപിച്ചു.
ജി സുധാകരൻ2021ൽ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും പാർട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിൻറെ പ്രതിഫലമാണ് സുധാകരൻ തന്നതെന്നും അവർ വിമർശിച്ചു. യു പ്രതിഭ, യോഗത്തിൽ വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാർട്ടിയുടെ അനുമതി തേടി. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചു. നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതൃത്വം മറുപടി നൽകിയില്ല. അതേസമയം, യു പ്രതിഭക്കെതിരെയും ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉയർന്നിരുന്നു.
U Pratibha calls G Sudhakaran a ‘kid’; calls him on phone and tells him to defeat him in Kayamkulam












