ആലപ്പുഴ: യുഡിഎഫിൻ്റെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ രാജശിൽപി കെ.സി. വേണുഗോപാലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ ആളുകൊണ്ടും അർത്ഥംകൊണ്ടും നയരൂപീകരത്തിലും തന്ത്രങ്ങളിലുമെല്ലാം സ്വാധീനം ചെലുത്താൻ കെ.സി. വേണുഗോപാലിന് സാധിച്ചിട്ടുണ്ടെന്നും സമ്പത്തുകൊണ്ടായാലും ബുദ്ധികൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘പിണറായി ഭരണത്തിൽ വരാൻ ആഗ്രഹിക്കുന്നവനാണ് ഞാൻ’ എന്നായിരുന്നു ഞാൻ അന്ന് പറഞ്ഞത്. അത് നടക്കുമോ ഇല്ലയോ എന്നല്ല. ഏതായാലും നടന്നില്ലെന്ന് മാത്രമല്ല, 102 സീറ്റിൽ ജയിക്കാൻ യുഡിഎഫിന് സാധിച്ചു. വമ്പൻ വിജയമാണ് കോൺഗ്രസിന് ലഭിച്ചത്. പ്രതീക്ഷിച്ച ജയം എൽഡിഎഫിന് ലഭിച്ചില്ല.
രമേശൻ ആയാലും വി.ഡി. സതീശൻ ആയാലും വേണുഗോപാലായാലും ഒരേമനസ്സോടെ യുഡിഎഫിനെ നയിച്ച് ഭരണം പിടിച്ചെടുക്കാനുള്ള പരിശ്രമം നടത്തി. ഘടകകക്ഷികളും സജീവമായി സഹകരിച്ചു. അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ യുഡിഎഫിന് സാധിച്ചുവെന്നും സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ ഭരണംകാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Vellappally Natesan says Venugopal is the architect of UDF’s victory












