
ഇസ്ലാമാബാദ്: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെ രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിച്ച് പാകിസ്ഥാൻ. ഇന്ത്യയെപ്പോലെ തന്ത്രപ്രധാനമായ എണ്ണശേഖരം പാകിസ്ഥാനില്ലെന്നും വെറും അഞ്ച് മുതൽ ഏഴ് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നതെന്നും പാക് പെട്രോളിയം മന്ത്രി മുസാദിക് മാലിക് വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ കരുത്തിനെ പ്രശംസിച്ചും സ്വന്തം രാജ്യത്തെ പ്രതിസന്ധിയെ വിവരിച്ചും മന്ത്രി രംഗത്തെത്തിയത്.
“ഞങ്ങൾ ഇന്ത്യയെപ്പോലെയല്ല, ഇന്ത്യയുടെ പക്കൽ കരുത്തുറ്റ തന്ത്രപ്രധാന ശേഖരമുണ്ട്. അവർക്ക് ഒരൊറ്റ ഒപ്പിനാൽ ആ എണ്ണ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ പാകിസ്ഥാനിൽ വാണിജ്യ ആവശ്യത്തിനുള്ള എണ്ണ മാത്രമേയുള്ളൂ,” മുസാദിക് മാലിക് പറഞ്ഞു. ഇന്ത്യയുടെ 600 ബില്യൺ ഡോളറിലധികം വരുന്ന വിദേശനാണ്യ ശേഖരം പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് വലിയ തുണയാകുന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നിട്ടും ഇന്ത്യയിൽ ഇന്ധനവില സുസ്ഥിരമായിരിക്കുന്നത് ഈ സാമ്പത്തിക ഭദ്രത കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Journalist: How much oil reserve does Pakistan have?
— Shashank Mattoo (@MattooShashank) May 2, 2026
PAK Minister: We don't have reserves. We are not India which has 60-70 days of oil reserves that it can release immediately
Journalist (shocked): So we have no reserves?
PAK Minister: Absolutely not pic.twitter.com/0UPyQhuHWL
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടാൽ പാകിസ്ഥാൻ പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ പക്കൽ ഏകദേശം 60 മുതൽ 70 ദിവസത്തേക്കുള്ള എണ്ണശേഖരം നിലവിലുണ്ട്. ഇതിനുപുറമെ 8 ലക്ഷം ടൺ എൽ.പി.ജി ശേഖരവും ഇന്ത്യയ്ക്കുണ്ട്. ഈ ദീർഘവീക്ഷണമാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാതെ നോക്കാൻ ഇന്ത്യയെ സഹായിക്കുന്നത്.
പാകിസ്ഥാനിൽ പ്രതിഷേധം കത്തുന്നു
ഇന്ധനവില കുത്തനെ കൂട്ടിയതിനെത്തുടർന്ന് പാകിസ്ഥാനിലെ തെരുവുകളിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ലിറ്ററിന് 321 രൂപയിൽ നിന്നും 458 രൂപ വരെയായി ഇന്ധനവില വർദ്ധിച്ചിരുന്നു. ജനരോഷം ഭയന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പെട്രോൾ വിലയിൽ 80 രൂപയുടെ കുറവ് വരുത്തിയെങ്കിലും സാധാരണക്കാരുടെ ദുരിതം മാറിയിട്ടില്ല. വിതരണ ശൃംഖലയിലെ തകരാറുകളും സാമ്പത്തിക പ്രതിസന്ധിയും പാകിസ്ഥാനെ ഒരു വലിയ ഊർജ്ജ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് വില. അയൽരാജ്യങ്ങൾ ഇന്ധനത്തിനായി നെട്ടോട്ടമോടുമ്പോഴും ഇന്ത്യയിൽ വില വ്യതിയാനമില്ലാതെ തുടരുന്നത് കേന്ദ്ര സർക്കാരിന്റെ തന്ത്രപരമായ നീക്കങ്ങൾ മൂലമാണെന്നും മന്ത്രി മുസാദിക് മാലിക് തൻ്റെ അഭിമുഖത്തിൽ പരോക്ഷമായി സമ്മതിച്ചു.
‘We are not like India’; Pakistan admits oil crisis; has only one week’s supply















