തൃഷയ്ക്കെതിരെ ദ്വയാർത്ഥ പരാമർശം, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

നടി തൃഷയ്ക്കെതിരെ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗത്തിനിടെ ദ്വയാർത്ഥ പരാമർശം നടത്തിയെന്ന ആക്ഷേപത്തിൽ ഡിഎംകെ നേതാവും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ വ്യാപക വിമർശനം. യോഗത്തിനിടെ പ്രവർത്തകരുടെ പ്രതികരണത്തിന് മറുപടിയായാണ് തൃഷയെക്കുറിച്ച് ഉദയനിധി അശ്ലീല ചുവയോടെ സംസാരിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരാൾ സഹപ്രവർത്തകയോട് ഇത്തരത്തിൽ പെരുമാറിയത് ഞെട്ടിക്കുന്നതാണെന്നും തമിഴ് സിനിമാ സംഘടനകൾ വിഷയം അപലപിക്കണമെന്നും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ഉദയനിധിയുടെ പരാമർശം അറപ്പുളവാക്കുന്നതാണെന്ന് ടിവികെ എംഎൽഎ രേവന്ത് ചരൺ പ്രതികരിച്ചു. എം.കെ. സ്റ്റാലിൻ വിഷയത്തിൽ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും ഒരു സ്ത്രീയും ഇത്തരം പരാമർശങ്ങളോട് പൊറുക്കില്ലെന്നും ബിജെപി നേതാവ് നാരായണൻ തിരുപ്പതി പറഞ്ഞു. നിലവിൽ ഉയർന്ന ആരോപണങ്ങളിൽ ഉദയനിധി സ്റ്റാലിനോ നടി തൃഷയോ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Widespread Criticism Against Udhayanidhi Stalin Over Double Meaning Remarks on Trisha

More Stories from this section

family-dental
witywide