എസ് എഫ് ഐ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നതിന്റെ ഭാഗമായി എസ്.എഫ്.ഐ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്.

പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍. രാജ്ഭവനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ഉന്തും തള്ളുമുണ്ടായി. പോലീസ് ബാരിക്കേഡ് മറികടന്ന് ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതോടെയാണ് ഉന്തും തള്ളുമുണ്ടായത്.

More Stories from this section

family-dental
witywide