
തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ പെരുമഴയത്തും അധികൃതര്‍ ഉപജില്ലാ സ്‌കൂള്‍ മീറ്റ് നടത്തുന്നതായി ആരോപണം. കിളിമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ മീറ്റാണ് പെരുമഴയത്തും തുടരുന്നത്. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവയ്ക്കാതെ നടത്തുന്നതിന്, മാറ്റിവെച്ചാല്‍ പിന്നീട് ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കുന്നത്.
200 ലധികം കുട്ടികളാണ് അത്‌ലറ്റിക് മീറ്റിനെത്തിയത്. വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് കുട്ടികള്‍ ഓടിയത്. രാവിലെ മുതല്‍ കനത്ത മഴു തുടരുകയാണ്. കുട്ടികള്‍ നനഞ്ഞ് വിറച്ച് നില്‍ക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കാട്ടാക്കട സബ്ജില്ലാ സ്‌കൂള്‍ മീറ്റിലും സമാന സ്ഥിതിയാണ് നടക്കുന്നത്. ഇവിടെ രാവിലെ മുതല്‍ 400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം കനത്ത മഴയത്താണ് നടത്തിയത്.












