‘ഇത് പാവങ്ങള്‍ക്കൊപ്പമുള്ള രാഷ്ട്രീയപ്രവര്‍ത്തനം’; കനത്ത മഴയിലും തുടര്‍ന്ന് സുരേഷ് ഗോപി നയിക്കുന്ന പദയാത്ര

തൃശൂര്‍: കനത്ത മഴയിലും തുടര്‍ന്ന് സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. നിലവില്‍ പദയാത്ര 17 കിലോ മീറ്റര്‍ പിന്നിട്ട് തൃശൂരിലെ പൂച്ചിന്നിപ്പാടം കഴിഞ്ഞു. ഉച്ചയോടെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. കരുവന്നൂര്‍ തട്ടിപ്പിനിരയായി ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പദയാത്ര ആരംഭിച്ചത്.

സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെയാണ് തങ്ങളുടെ പദയാത്രയെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്നതെന്ന് പദയാത്രയുടെ തുടക്കത്തിലും സുരേഷ് ഗോപി ആവര്‍ത്തിച്ചു. സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും അണികളും യാത്രയില്‍ അണി നിരക്കുന്നുണ്ട്.

പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകള്‍ നിലനില്‍ക്കണം. പൂട്ടാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രീപ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു.

More Stories from this section

family-dental
witywide