
തിരുവനന്തപുരം: കിട്ടിയ പിടിവള്ളികളൊക്കെ മുറുകെപ്പിടിച്ച് പരസ്പരം പോരടിച്ച് സര്‍ക്കാരും ഗവര്‍ണറും മുന്നോട്ട് നീങ്ങുന്നതിനിടെ നാളെ ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നടക്കും.
സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിറങ്ങിയ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തും. ഗവര്‍ണറെ തളയ്ക്കാന്‍ മുന്നിട്ടിറങ്ങിയ എസ്.എഫ്.ഐയാകട്ടെ ഗവര്‍ണറെ തടയുമെന്നും പ്രതിഷേധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നാളെത്തെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ച് വേദി പങ്കിടും എന്നതും പ്രത്യേകതയാണ്.












