ആലപ്പുഴയിലേക്ക് അമിത് ഷാ; എന്‍ഡിഎയുടെ കലാശക്കൊട്ടിന് അധിക ‘ശോഭ’

ആലപ്പുഴ: ആലപ്പുഴയിലേക്ക് അമിത് ഷാ. ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ കലാശക്കൊട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുമെന്ന് വിവരം.

ഏപ്രില്‍ 26 ന് രണ്ടാം ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പരസ്യ പ്രചാരണം അവസാനിപ്പിച്ച് കലാശക്കൊട്ട്‌ നടക്കുക 24 നാണ്. അന്നാണ് ശോഭാ സുരേന്ദ്രന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ടിന് ആവേശം പകരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എത്തുക.

24ന് രാവിലെ 10ന് പുന്നപ്ര കാര്‍മ്മല്‍ മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ എന്‍ഡിഎ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.