കോഴിക്കോട് സ്കൂളിൽ ബിജെപി പ്രവർത്തകരുടെ ഗണപതി പൂജ, സിപിഎം തടഞ്ഞു; കസ്റ്റഡി, പ്രതിഷേധം

കോഴിക്കോട്: ബി ജെ പി പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോട് എ ല്‍പി സ്‌കൂളിനകത്ത് പൂജ നടത്തി. കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എ ല്‍പി സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് ഗണപതി പൂജ നടന്നത്. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്‍റെ നേതൃത്വത്തിലുള്ളവരാണ് പൂജ നടത്തിയത്. സ്‌കൂളിനകത്ത് രാത്രി അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് പൂജയാണെന്ന് മനസിലായത്. ഇതോടെ പ്രതിഷേധവും ഉയർന്നു. പിന്നാലെ സി പി എം പ്രവര്‍ത്തകരെത്തി സ്കൂളിനകത്തെ പൂജ തടയുകയായിരുന്നു. ശേഷം പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലുമെടുത്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ ഇന്ന് സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസുമായി ചെറിയ തോതിൽ സംഘർഷമുണ്ടാകുകയും ചെയ്തു. മഹാനവമിയോട് ബന്ധപ്പെട്ട് സ്‌കൂളില്‍ പൂജ നടത്താറുണ്ടെന്നും ഇത്തവണ അത് മുടങ്ങിയതിനാല്‍ ഗണപതി ഹോമം നടത്തുകയായിരുന്നുവെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം.

BJP Workers ganapathi pooja inside kozhikode LP School Details

More Stories from this section

family-dental
witywide