ജയ്പൂരില്‍ കോച്ചിംഗ് സെന്ററിലെ സഹപാഠികളായ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

ജയ്പൂര്‍: ജയ്പൂരിലെ ഒരു കോച്ചിംഗ് സെന്ററില്‍ ഒരുമിച്ച് പഠിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ജയ്പൂര്‍ നിവാസികളായ അങ്കിത യാദവ് (19), ജതിന്‍ സെയ്ന്‍ (20) എന്നീ വിദ്യാര്‍ത്ഥികളാണ് ഇന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചത്.

ഇരുവരേയും നഗരത്തില്‍ ഒരു കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രഥമിക അന്വേഷണത്തില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനുള്ള കാരണമെന്താണെന്നോ മറ്റ് വിവരങ്ങളോ അറിവായിട്ടില്ല.

More Stories from this section

family-dental
witywide