ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍ ആവശ്യമുന്നയിച്ചു. പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അല്ലെങ്കിൽ പുതിയ അണക്കെട്ട് നിര്‍മിക്കാണമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായി സംഭവിക്കുന്ന മേഘവിസ്ഫോടനവും കേരളത്തിലെ കാലവർഷക്കെടുതി രൂക്ഷമാക്കിയിട്ടുണ്ടെന്നും അതിനാൽ തന്നെ പഴക്കമുള്ള ഡാമുകളെക്കുറിച്ചുള്ള വിദഗ്ദ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലവൈദ്യുത പദ്ധതികളോട് തനിക്ക് എതിര്‍പ്പാണെന്നും രാജ്യസഭയില്‍ പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാരിസ് ബീരാന്‍ വ്യക്തമാക്കി. കേരളത്തില്‍ 54 ജലവൈദ്യുത പദ്ധതികളാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Haris Beeran MP wanted expert inspection in Mullaperiyar Dam