
ടെഹ്റാൻ: ഇറാനിലെ ചാബഹാർ തുറമുഖത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചു. അടുത്ത പത്തു കൊല്ലത്തേക്ക് തുറമുഖത്തിന്‍റെ നടത്തിപ്പ് ഇന്ത്യയ്ക്ക് കൈമാറാനുള്ള കരാറാണ് ഒപ്പു വച്ചത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോൻവാളും ഇറാൻ ഷിപ്പിംഗ് മന്ത്രി മെഹർദാദ് ബസ്പാഷുമാണ് ടെഹ്റാനിൽ ഇതിനുള്ള കരാറിൽ ഒപ്പുവച്ചത്.
2018 മുതൽ ഇന്ത്യയ്ക്കാണ് തുറമുഖത്തിന്‍റെ മേൽനോട്ടം. ദീർഘകാല സഹകരണത്തിനുള്ള ഉടമ്പടി ഇന്ത്യൻ സാമ്പത്തിക രംഗത്ത് വൻ നേട്ടമായി. ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള വ്യാപാരത്തിൽ ചാബഹാർ പ്രധാന കവാടമാകും. ചൈനയും പാകിസ്ഥാനും സംയുക്തമായി നിർമ്മിക്കുന്ന ഗദ്വർ തുറമുഖത്തിനും സിൽക്ക് റോഡിനുമുള്ള മറുപടി കൂടിയാണ് ഇറാനും ഇന്ത്യയും ഇതിലൂടെ നല്കുന്നതെന്നാണ് വിലയിരുത്തലുകൾ.
India, Iran sign 10-year contract for Chabahar port operation
















