സഹോദരനെയും സുഹൃത്തിനെയും മര്‍ദ്ദിച്ചത് അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു; പ്രതികള്‍ പിടിയിലെന്ന് സൂചന

കൊല്ലം: സഹോദരനും സുഹൃത്തിനും മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തി കൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. സംഭവത്തിനു പിന്നാലെ പ്രതികള്‍ പിടിയിലായെന്ന് സൂചനയുണ്ട്.

സംഭവം ഇങ്ങനെ: നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരികെ വരുന്നതിനിടെ സംഘം യുവാക്കള്‍ ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ബദരിയ സ്‌കൂളിന് സമീപം രാത്രി 8.30 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് നബീലും സുഹൃത്തും കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയും വിവരം നവാസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. രാത്രി 10 ഓടെ നവാസ് മുട്ടക്കാവില്‍ എത്തുകയും അവിടെയുണ്ടായിരുന്നു യുവാക്കളോട് കാര്യം അന്വേഷിക്കുകയും ചെയ്തു. ഓട്ടോയിലും ബൈക്കിലുമായി ഒരു സംഘം യുവാക്കളാണ് അവിടെയുണ്ടായിരുന്നത്. ഇവരോട് സഹോദരനെ മര്‍ദ്ദിച്ചതിനെപ്പറ്റി ചോദിക്കുന്നതിനിടെ പിന്നില്‍ നിന്ന് നവാസിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. നവാസ് തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ പൊലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു.

More Stories from this section

family-dental
witywide