
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന് വിവരം. കാനഡയില്‍ 2023ലാണ് വീണ കമ്പനി തുടങ്ങിയത്. എക്സാലോജിക് എന്ന കമ്പനി പൂട്ടിയതിന് ശേഷമാണ് കാനഡയില്‍ കമ്പനിതുടങ്ങിയതെന്നും സൂചനയുണ്ട്.
ദി സ്‌കൈ ഇലവന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്നാണ് കമ്പിനിയുടെ പേര്. 2023ല്‍ തുടങ്ങിയ കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കു്ന്നുണ്ടെന്നാണ് ലഭ്യമായ വിവരം. കാനഡയില്‍ ഈ കമ്പനിക്കുള്ള ഔദ്യോഗിക നമ്പര്‍ 14898346 എന്നാണ്. ഒരു ഡയറക്ടര്‍ മാത്രമാണ് ഈ കമ്പനിക്കുള്ളതെന്നും സിഗ്‌നല്‍ ഹിയര്‍ എന്ന ആധികാരികമായ വൈബ് സൈറ്റ് പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളാണ് കമ്പനിയുടെ ഡയറക്ടറെന്ന് മനസിലാക്കാന്‍ കഴിയും.
എന്നാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ രേഖകള്‍ തിരുത്തപ്പെട്ടിരിക്കുകയാണ്. വീണയിലേക്ക് നീളുന്ന സൂചനകള്‍ എല്ലാം വെട്ടിത്തിരുത്തപ്പെട്ടിരിക്കുകയാണ്.
പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സി, ട്രെയിനിംഗും നല്‍കുന്ന കമ്പനിയാണിത്. കമ്പനിയുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളും വീണയുടേതടക്കമുള്ള വിവരങ്ങളും തിരുത്തപ്പെട്ടിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ നിയമാനുസൃതമായി തുടങ്ങിയ കമ്പനിയെങ്കില്‍ എന്തിനാണ് തിരക്കുപിടിച്ച പേര് – വിവര മാറ്റമെന്നാണ് ചോദ്യം ഉയരുന്നത്.











