ഇസ്രായേലിനെതിരെ ഇറാന്‍റെ മിസൈലാക്രമണം: വൈറ്റ് ഹൗസിൽ അടിയന്തര യോഗം, ബൈഡനും കമലയുമടക്കം പങ്കെടുത്തു

വാഷിംഗ്ടൺ: ഇസ്രായേലിൽ ഇറാൻ മിസൈല്‍ ആക്രമണം ആരംഭിച്ചതോടെ ലോകം യുദ്ധ ഭീതിയിൽ. നിലവിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിൽ അടിയന്തിര യോഗം ചേർന്നു. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസുമടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. അമേരിക്ക നിലവിലെ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കുന്നതടക്കമുള്ള നടപടികൾ വൈറ്റ്ഹൗസ് ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്.

നേരത്തെ ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിലെ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്നാണ് ഇസ്രായേൽ പറയുന്നത്. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.

ഇറാൻ 100 -ലധികം മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് ഉണ്ടായി. റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിർത്തത്. നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ​ഗുരുതരമാണ്. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.

ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽ‌കി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്

More Stories from this section

family-dental
witywide