വിവാഹം കഴിഞ്ഞ് ഒരാഴ്ച, മൂന്നാം ഭാര്യയെ മര്‍ദ്ദിച്ചുകൊന്ന് 44 കാരന്‍, സംഭവം വാരണാസിയില്‍

വാരണാസി: വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയെ മര്‍ദ്ദിച്ചുകൊന്ന് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. 44 വയസ്സുള്ള രാജു പാല്‍ എന്നയാളാണ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജൗന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ആരതി പാല്‍ (26) ആണ് കൊല്ലപ്പെട്ടത്. രാജു പാലിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു യുവതി. മുമ്പുണ്ടായിരുന്ന രണ്ട് വിവാഹബന്ധങ്ങള്‍ തകര്‍ന്നതോട മെയ് 9 നാണ് രാജു ആരതിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പെട്ടന്ന് വഴക്കുകള്‍ ഉണ്ടാകുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും വഴക്കുണ്ടാക്കുകയും രാജു ആരതിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബഹളം കേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചു. ാെപാലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ആരതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.