നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, സിനിമാ ലോകത്തിന് സമർപ്പിക്കുന്നുവെന്ന് പ്രതികരണം

കോട്ടയം: ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തി നടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) ബിരുദം സമ്മാനിച്ചു. സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ വെച്ച് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് പുരസ്കാരം കൈമാറിയത്. ലഭിച്ച ആദരം തന്നെ ഒരു നടനാക്കി മാറ്റിയ സിനിമ ലോകത്തിനും തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർക്കുമായി സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. കുട്ടിക്കാലം മുതലുള്ള കഠിനമായ ആഗ്രഹമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി. മമ്മൂട്ടിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ഡോക്ടറേറ്റ് ആണിത്. മുൻപ് കേരള സർവകലാശാലയും കലിക്കറ്റ് സർവകലാശാലയും ഡി.ലിറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗങ്ങൾ, സാംസ്കാരിക നായകർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Actor Mammootty to receive honorary doctorate from MG University

Also Read