ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ ഇന്നലെ പൊലീസ് കേസെടുത്തു. കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാനാണ് പൊലീസിൻ്റെ നീക്കം. കേസിൽ നോട്ടീസ് നൽകി വിനായകനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്.
ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെതിരെയാണ് പരാതിക്കാരൻ ബാലാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
Case against actor Vinayakan: Police to expedite further proceedings.












