രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം സമ്മതം അറിയിച്ചു, പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്നുറച്ച് സിജെപി, ഇല്ലെങ്കിൽ ‘ലക്ഷ്യം പ്രധാനമന്ത്രിയാകും, മോദിക്ക് കസേര നഷ്ടമാകും’

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കൾ നടത്തിയ നിർണായക ചർച്ച പൂർത്തിയായി. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ വിവിധ ആവശ്യങ്ങൾ പ്രതിനിധികൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി വേണമെന്ന പ്രധാന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നതിനൊപ്പം, സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും നഷ്‌ടപരിഹാരം നൽകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ചർച്ചയിൽ രണ്ട് പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് അറിയിച്ചു. പരിക്കേറ്റവർക്കും ഇരയായവർക്കുമുള്ള നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിലും സർക്കാർ സഹാനുഭൂതിയോടെയുള്ള നിലപാടറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ തങ്ങളുടെ അന്തിമ നിലപാട് നാളെ അറിയിക്കാമെന്ന് കേന്ദ്രമന്ത്രി നദ്ദ വ്യക്തമാക്കിയതോടെ നാളെ വീണ്ടും ചർച്ച തുടരാൻ തീരുമാനമായി. വൈകീട്ട് മൂന്നരയ്ക്കാണ് നാളത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് സി.ജെ.പി നേതാക്കൾ. മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങിയില്ലെങ്കിൽ അടുത്ത ലക്ഷ്യം പ്രധാനമന്ത്രിയായിരിക്കുമെന്നും പ്രധാനമന്ത്രിക്ക് കസേര നഷ്ടമാകുന്ന രീതിയിലേക്ക് രാജ്യവ്യാപകമായി പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാത്ത പക്ഷം ജന്തർ മന്തറിലെ കുത്തിയിരിപ്പ് സമരം തുടരുമെന്നും വിഷയത്തിലുള്ള നിലപാട് പ്രധാനമന്ത്രിയെയും നേരിട്ടറിയിക്കുമെന്നും അവർ വ്യക്തമാക്കി.

CJP Leaders Meet Union Minister JP Nadda; Stand Firm on Dharmendra Pradhan’s Resignation

More Stories from this section

family-dental
witywide