രാജ്യവ്യാപകമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രചാരണം ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടില്ല എങ്കിൽ വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദി മോദിയെന്നും പ്രധാൻ രാജി വച്ചില്ല എങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ലെന്നും സിജെപി നേതാവ് അഭിജിത് വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 നാണ് ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചത്. മറ്റന്നാൾ മുതൽ സോനം വാങ് ചുക് നിരാഹാരം സമരം ആരംഭിക്കും. നീതിക്ക് വേണ്ടി ഒരാൾ നിരാഹാരം ഇരിക്കേണ്ടി വരുന്നത് ഖേദകരമാണ്. ഇനിയം സമയം വൈകിട്ടില്ലെന്നും രാജി വയ്ക്കുന്നതിനു പകരം പ്രതിഷേധിക്കുന്നവരെ തീവ്രവാദിയെന്ന് ആക്ഷേപിക്കുന്നുവെന്നും അഭിജിത് പറഞ്ഞു
ഇത്രയും വിദ്യാർത്ഥികൾ മരിച്ചിട്ടും മന്ത്രി രാജി വച്ചില്ല എന്ന് പറയുന്നത് ലജ്ജാകരമാണ്. സിജെപി പ്രവർത്തകരെ ആക്രമിക്കുന്നതിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്നും ഡൽഹി പൊലീസ് മൗനം പാലിക്കുന്നുവെന്നും എല്ലാം മുൻകുട്ടി തയാറാക്കിയ പദ്ധതി പോലെ തോന്നുന്നുവെന്നും അഭിജിത് ദീപകെ കൂട്ടിച്ചേർത്തു.
CJP says it will launch a nationwide campaign demanding Dharmendra Pradhan’s resignation











