മുഖ്യമന്ത്രിയുടെ ‘കുട്ടിക്കഥ’ പ്രയോഗത്തിൽ അമർഷം, വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിക്കുമോ? സഭയിലെത്തണമെന്ന് ഡിഎംകെയിൽ ആവശ്യം ശക്തം

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മത്സരരംഗത്തിറങ്ങുന്ന കാര്യത്തിൽ നിലവിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിജയ് ഒഴിഞ്ഞ മണ്ഡലത്തിൽ സ്റ്റാലിൻ തന്നെ ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയകേന്ദ്രങ്ങളിൽ ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ നിർണ്ണായക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞദിവസം നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി വിജയ് നടത്തിയ ‘കുട്ടിക്കഥ’ പ്രയോഗത്തിന് പിന്നാലെ, സ്റ്റാലിൻ സഭയിലെത്തി വിജയ്‌ക്കെതിരെ നേരിട്ട് രാഷ്ട്രീയപ്പോരാട്ടം നയിക്കണമെന്ന വികാരം ഡിഎംകെ അണികളിലും നേതാക്കളിലും ശക്തമായിരുന്നു. ‘അപ്പായെ (സ്റ്റാലിനെ) ഉടൻ തന്നെ നിയമസഭയിൽ കാണാം’ എന്ന് മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ.എൻ. നെഹ്‌റു കഴിഞ്ഞദിവസം പരസ്യമായി പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടുപിടിച്ചത്.

എന്നാൽ, വിജയ് രാജിവെച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ മത്സരിച്ച് വീണ്ടും പരാജയപ്പെട്ടാൽ അത് പാർട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും ഡിഎംകെ നേതൃത്വത്തിനുണ്ട്. നിലവിലെ ഡിഎംകെ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം സജീവമായി ചർച്ചയാക്കുന്ന സാഹചര്യത്തിൽ, മത്സരരംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് സ്റ്റാലിൻ കുടുംബത്തിനുള്ളിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.

Will MK Stalin Contest from Trichy East to Enter Assembly? DMK Chief Keeps Options Open

Also Read

More Stories from this section

family-dental
witywide