തമിഴകത്ത് പുതിയ ജനനായകൻ സ്റ്റൈൽ! രാഷ്ട്രീയ വൈര്യം മറന്ന് വിജയ്, സ്റ്റാലിനടക്കമുള്ള നേതാക്കളുടെ വസതിയിലെത്തി ഉപദേശം തേടി

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ രാഷ്ട്രീയ വൈര്യം മറന്ന് മുതിർന്ന നേതാക്കളെ സന്ദർശിച്ച് വിജയ് പുതിയ രാഷ്ട്രീയ ശൈലിക്ക് തുടക്കമിട്ടു. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം.കെ. സ്റ്റാലിന്റെ വസതിയിലെത്തിയ വിജയ്‌യെ ഉദയനിധി സ്റ്റാലിൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ദ്രാവിഡ പാർട്ടികളുടെ ചരിത്രം പറയുന്ന പുസ്തകം ഉദയനിധി വിജയ്‌ക്ക് സമ്മാനിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ കടുത്ത പോരാട്ടങ്ങൾക്കിപ്പുറം സ്റ്റാലിന്റെ ഉപദേശങ്ങൾ തേടിയ വിജയ്‌യുടെ നടപടി തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

എംഡിഎംകെ നേതാവ് വൈക്കോ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരെയും വിജയ് നേരിട്ടെത്തി കണ്ടു. വൈക്കോയുടെ വീട്ടിലെത്തിയപ്പോൾ അവിടുത്തെ വനിതാ ജീവനക്കാർ തങ്ങൾ വിസിലിനാണ് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞത് കൗതുകകരമായി. നേരത്തെ സഭയിൽ 234 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ടിവികെ മന്ത്രി കീർത്തനയുടെ സത്യപ്രതിജ്ഞ സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നതിനെ തുടർന്ന് അല്പം വൈകിയത് സഭയിൽ ചെറിയ ആശയക്കുഴപ്പത്തിന് കാരണമായി.

സഭയ്ക്കുള്ളിൽ വിജയ്‌യും ഉദയനിധി സ്റ്റാലിനും തമ്മിലുള്ള തണുപ്പൻ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു. വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിപക്ഷ നിരയിലിരുന്ന ഉദയനിധി എതിർദിശയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. തിരിച്ച് ഉദയനിധി സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുഖ്യമന്ത്രിയും മുഖം നൽകിയില്ല. എന്നാൽ സഭയ്ക്ക് പുറത്ത് സ്റ്റാലിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദ്യമായ സ്വീകരണം ഇരുവരും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം വെളിപ്പെടുത്തുന്നതായിരുന്നു.

CM Vijay initiates new political style in Tamil Nadu; meets Stalin and Vaiko, AIADMK split confirmed

More Stories from this section

family-dental
witywide