‘കെ.സി.നയിക്കട്ടെ’ ഫ്ളക്സ് വച്ച സിപിഎം നേതാവ് സിസിടിവിയിൽ കുടുങ്ങി

തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ എങ്ങുമെത്താതിരിക്കെ കെ.സി.വേണുഗോപാലിനെ അനുകൂലിച്ച് ഫ്‌ളക്‌സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി.

തൃശ്ശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്‌ളക്‌സ് വെച്ചത്.

സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ഫ്‌ള്ക്‌സുമായി വന്ന് റോഡരികിൽ സ്ഥാപിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. കെ.സി.നയിക്കട്ടെ എന്നായിരുന്നു ഫ്‌ളക്‌സിൽ എഴുതിയിരുന്നത്. രാത്രി ഫ്‌ളക്‌സ് വച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു.

എന്നാൽ പ്രദേശത്തെ സിസിടിവി ഇതെല്ലാം ഒപ്പിയെടുത്തതോടെ സിപിഎം നേതാവ് കെണിയിലായി. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പോലീസിൽ പരാതിയും നൽകി.

Also Read

More Stories from this section

family-dental
witywide