വിവാദം വിട്ടൊഴിയാതെ വിദ്യാഭ്യാസ വകുപ്പ്; പുതിയ സെക്രട്ടറിയും അഴിമതി നിഴലിൽ, കുടുംബം തട്ടിയത് കോടികളുടെ സബ്‌സിഡി!

ന്യൂഡൽഹി: കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നരേഷ് പാൽ ഗാങ്‌വാർ നിയമിതനായതിന് തൊട്ടുപിന്നാലെ കടുത്ത അഴിമതി ആരോപണവുമായി പ്രതിപക്ഷം. ഗാങ്‌വാർ കൃഷി മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിയമവിരുദ്ധമായി 1.16 കോടി രൂപയുടെ സർക്കാർ സബ്‌സിഡി കൈപ്പറ്റിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് മുൻ സെക്രട്ടറി വിനീത് ജോഷിയെ മാറ്റിയ ഒഴിവിലാണ് 1994 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാങ്‌വാറിനെ നിയമിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ഈ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡ് വഴിയാണ് ഗാങ്‌വാറിൻ്റെ അമ്മ, ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള ജയ്പൂരിലെ കൃഷിസ്ഥലത്തേക്ക് തുക അനുവദിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹരിതഗൃഹ വെള്ളരിക്ക കൃഷിയുടെ പേരിലാണ് ഈ വൻ തുക സബ്‌സിഡിയായി കൈപ്പറ്റിയത്. താൻ ഉന്നത പദവിയിലിരുന്ന വകുപ്പിൽ നിന്ന് തന്നെ കുടുംബത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കി നൽകിയത് വ്യക്തമായ അധികാര ദുർവിനിയോഗമാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറി തന്നെ അഴിമതി നിഴലിലാണെന്നും, നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Education Department continues to be in controversy; New Secretary also under the shadow of corruption, family embezzled crores of subsidy!

More Stories from this section

family-dental
witywide