കേരള മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും, ഹൈക്കമാൻഡ് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് കെ മുരളീധരൻ, നാളെ ഡൽഹിയിലെത്തും

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ അറിയാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം നാളെ രാവിലെ തന്നെ ഡൽഹിക്ക് പോകുമെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നേരിട്ടാണ് തന്നെ ചർച്ചയ്ക്ക് വിളിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നാളെയും മറ്റന്നാളുമായി ചർച്ചകൾ പൂർത്തിയാക്കി അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരോട് തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ തന്നെയാകില്ല യഥാർത്ഥ പിന്തുണയെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. കെ.വി. തോമസിന്റെ പുസ്തക വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തിന് ഇനി പുസ്തകം എഴുതാമെന്നും തങ്ങൾ ഫീൽഡിൽ നിന്ന് മാറുമ്പോൾ പുസ്തകം എഴുതുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനിടെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത് നിർണ്ണായക തീരുമാനത്തിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്.

Kerala CM will be announced within 48 hours, says K. Muraleedharan; Senior leaders to meet High Command tomorrow

More Stories from this section

family-dental
witywide